¡Sorpréndeme!

തമിഴ്‌നാടിനെ ഞെട്ടിച്ച് അഭിപ്രായസർവേ ഫലം | Oneindia Malayalam

2018-01-17 446 Dailymotion

തമിഴ്നടന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ നിര്‍ണ്ണായക കണ്ടെത്തലുമായി അഭിപ്രായ സര്‍വേഫലം. 2018ല്‍ നിയമസഭാ തിര‍ഞ്ഞെടുപ്പ് നടന്നാല്‍ രജനികാന്തിന് 16 ശതമാനം വോട്ട് ലഭിക്കുമെന്നും അണ്ണാഡിഎംകെയ്ക്ക് 26 ശതമാനം വോട്ട് മാത്രമേ കിട്ടുകയുള്ളൂവെന്നുമാണ് അഭിപ്രായ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. അണ്ണാഡിഎംകെയ്ക്ക് ലഭിക്കുന്ന വോട്ട് പകുതിയായി ചുരുങ്ങുമെന്നും അഭിപ്രായ സര്‍വേ സൂചിപ്പിക്കുന്നു.ഇന്ത്യാ ടുഡേ- കാര്‍വി ഇന്‍സൈറ്റാണ് അഭിപ്രായ സര്‍വേ ഫലം പുറത്തുവിട്ടത്. തമിഴ്നാട്ടിലെ 77 നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് ശേഖരിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യാ ടുഡേ- കാര്‍വി ഇന്‍സൈറ്റ് ഫലം പുറത്തുവിട്ടിട്ടുള്ളത്. 2018ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഫലം പ്രവചിക്കാനായിരുന്നു അഭിപ്രായ സര്‍വേയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 2021ല്‍ മാത്രമാണ് തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.2018ല്‍ തമിഴ്നാട്ടില്‍ നിയമസഭാ തിര‍ഞ്ഞെടുപ്പ് നടന്നാല്‍ ഏറ്റവും വലിയ നേട്ടം തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനായിരിക്കുമെന്നാണ് ഇന്ത്യാ ടുഡേ- കാര്‍വി ഇന്‍സൈറ്റ് സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നത്.